play-sharp-fill
കേരളത്തിൽ ചൊവ്വാഴ്ച ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ; മാർച്ച് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ ചൊവ്വാഴ്ച ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ; മാർച്ച് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഇടിമിന്നലിന് സാധ്യത്. മാർച്ച് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂർ, കൊല്ലം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.

ചൊവ്വാഴ്ച ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. 25 ന് കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സൂര്യാതപം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് വെയിലത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group