തിരുവനന്തപുരം: അബ്കാരി ചട്ടത്തില്‍ ഭേദഗതിവരുത്തിയതോടെ നക്ഷത്രഹോട്ടലുകളിലെ നീന്തല്‍ക്കുളത്തില്‍ വരെ നമ്മുടെ കള്ളു കിട്ടും.
ഭക്ഷണശാലയിലും നടുമുറ്റത്തും ഭക്ഷണത്തിനൊപ്പം കള്ള് വിളമ്പാൻ അനുമതിയുണ്ടെങ്കിലും ഫാമിലി റസ്റ്ററന്റുകളില്‍ കള്ള് ലഭിക്കില്ല. ത്രീസ്റ്റാറോ അതിനുമുകളിലോ പദവിയുള്ള ഹോട്ടലുകള്‍ക്ക് കള്ള് ചെത്തിവില്‍ക്കാനാണ് അനിമതിയുള്ളത്.
സംസ്ഥാനത്തിന്റെ പരമ്പരാഗത ലഹരിപാനീയമായി കള്ളിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കേരള ടോഡി എന്നപേരിലാകും ബ്രാൻഡിംഗ്. കള്ളു വില്‍ക്കാനുള്ള ലൈസൻസിന് നക്ഷത്രഹോട്ടലുകള്‍ക്ക് വാർഷിക ഫീസും നിശ്ചയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
10,000 രൂപയാണ് വാർഷികഫീസ്. ഹോട്ടല്‍വളപ്പിലെ തെങ്ങുകളില്‍ നിന്നും കള്ള് ചെത്തി കലർപ്പില്ലാതെ വില്‍ക്കാനാണ് അനുമതി. മധുരക്കള്ളും പുളിപ്പിച്ച കള്ളും വില്‍ക്കാം. ചെത്തിയെടുക്കുന്ന കള്ള് 48 മണിക്കൂർ ഉപയോഗിക്കാനാകും. അതുകഴിഞ്ഞാല്‍ നശിപ്പിക്കണം.
ഓരോദിവസും ചെത്തിയെടുക്കുന്ന കള്ളിന്റെ അളവ് രേഖപ്പെടുത്തി സൂക്ഷിക്കണം. പുറത്ത് വിറ്റാല്‍ 50,000 രൂപയാണ് പിഴ.
രാവിലെ 11 മുതല്‍ രാത്രി 11 വരെ വില്‍ക്കാം. ടൂറിസം കേന്ദ്രങ്ങളില്‍ 12 വരെയാകാം. ബാർ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.
ഡ്രൈഡേകളില്‍ വില്‍പ്പന പാടില്ല. ചട്ടമായിട്ടും ഇതുവരെ അപേക്ഷകളൊന്നും വന്നിട്ടില്ല. ചെത്താൻ തുടങ്ങിയാല്‍ എല്ലാദിവസവും തെങ്ങില്‍നിന്നും കള്ളെടുക്കേണ്ടിവരും. ഇതാണ് തടസ്സമെന്ന് അറിയുന്നു.