
സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് അപകടം; രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരിക്കേറ്റു
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരിക്കേറ്റു.
കുട്ടികള്‍ ഇരിക്കുന്ന ഗാലറിയിലേക്കാണ് മരച്ചില്ല വീണത്. കാണികള്‍ ഓടി മാറിയതുകൊണ്ട് വന്‍ അപകടം ഒഴിവായി.
പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഥലത്തുനിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരം തുടങ്ങാനിരിക്കെയാണ് മരച്ചില്ല ഒടിഞ്ഞു വീണത്. മത്സരങ്ങള്‍ തടസ്സപ്പെട്ടിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സംഭവസ്ഥലം സന്ദര്‍ശിച്ചു.
Third Eye News Live
0