സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കനക്കും; പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയം ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
വരും മണിക്കൂറുകളിലും മഴ കനക്കും. പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യത ഉണ്ട്. തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്.
ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാത ചുഴിയാണ് ന്യൂനമര്‍ദമായി മാറുക. ഇത് പിന്നീട് തീവ്രന്യൂനമര്‍ദമായി മാറും.