
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ‘മിദ്‌ഹിലി’ ചുഴലിക്കാറ്റായി; കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട “മിദ്‌ഹിലി” ചുഴലിക്കാറ്റാണ് മഴയ്ക്ക് കാരണം. മദ്ധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ‘മിദ്ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.
നിലവില്‍ ചുഴലിക്കാറ്റ് ഒഡീഷ തീരത്തു നിന്നും കിഴക്ക് ദിശയില്‍ 190 കിലോമീറ്റര്‍ അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയില്‍ 200 കിലോമീറ്റര്‍ അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയില്‍ 220കിലോമീറ്റര്‍ അകലെയുമാണ് ചുഴലിക്കാറ്റിൻ്റെ സ്ഥാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാത്രി അല്ലെങ്കില്‍ നാളെ രാവിലെയോടെ ചുഴലിക്കാറ്റ് വടക്കു -കിഴക്കു ദിശയില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തെത്താൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.