![സംസ്ഥാനത്ത് വേനല്‍ മഴ മെച്ചപ്പെടും; വരും മണിക്കൂറില്‍ നാല് ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത; ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് വേനല്‍ മഴ മെച്ചപ്പെടും; വരും മണിക്കൂറില്‍ നാല് ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത; ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും](https://i0.wp.com/thirdeyenewslive.com/storage/2023/03/IMG-20230315-WA0034-1.jpg?fit=958%2C1280&ssl=1)
സംസ്ഥാനത്ത് വേനല്‍ മഴ മെച്ചപ്പെടും; വരും മണിക്കൂറില്‍ നാല് ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത; ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ മെച്ചപ്പെടാന്‍ സാധ്യത.
മാര്‍ച്ച് 15 മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത മൂന്ന് മണിക്കൂറിലാകട്ടെ സംസ്ഥാനത്തെ 4 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇതിനൊപ്പം മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ്.
ഇവിടെ 40 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.
അതിനിടെ കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള തീരത്ത് 16-03-2023 രാത്രി 11.30 വരെ 0.4 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു