ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ശനിയാഴ്ച ന്യൂനമര്‍ദ്ദമാകും; പിന്നാലെ ചുഴലിക്കാറ്റ് ഭീഷണിയും; സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ ശക്തമാകാന്‍ സാധ്യത

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ശനിയാഴ്ച ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്കോട്ട് നീങ്ങാനാണ് സാദ്ധ്യത. അതേസമയം സഞ്ചാരപാതയിലോ പ്രഭാവത്തിലോ വ്യക്തത വന്നിട്ടില്ല.

ഞായറാഴ്ചയോടെ കേരളത്തില്‍ മഴ വീണ്ടും ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. ഇതിനെതുടര്‍ന്ന് വരുംദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച വയനാട് ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുണ്ട്.