
തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.
എന്നാല്‍ കനത്ത ചൂടില്‍ വിയർക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലർട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്.
കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെല്‍ഷ്യസ് ചൂടും രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട് തന്നെയാണ്. 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളില്‍ താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കും.







