ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം…! സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തന്നെ തുടരാൻ സാധ്യത.
നാല് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ടുമാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഇതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. നാളെയോടെ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നും തുടർന്ന് വടക്കു – പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡിഷ തീരത്ത് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കു കിഴക്കൻ അറബിക്കടലില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലേതിന് സമാനമായി വടക്കൻ കേരളം തീരം മുതല്‍ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്.
ഓറഞ്ച് അലർട്ട്
19 – 07 – 2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
യെല്ലോ അലേർട്ട്
19 – 07 – 2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
20 – 07 – 2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
21 – 07 – 2024: കണ്ണൂർ, കാസർകോട്
വീടിന് ചുറ്റും വെള്ളം പൊങ്ങി; കുടുംബത്തിന് രക്ഷയായി ജെസിബി കൈകള്‍
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച ) അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയത്. കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസർകോട് കോളേജുകള്‍ക്കൊഴികെയുമാണ് അവധി. മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധിയാണ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്കൂളുകള്‍ക്ക് മാത്രമാണ് അവധി. ജില്ലാ കളക്ടർമാരുടെ അവധി അറിയിപ്പ് അറിയാം.