
സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി….! എ.ഐ.ജിയായി വിശ്വനാഥ്; ഹരിശങ്കര്‍ സൈബര്‍ ഓപ്പറേഷന്‍സ് മേധാവി; എ പി ഷൗക്കത്തലി ക്രൈംബ്രാഞ്ചില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: പോലീസ് ആസ്‌ഥാനത്തെ എ.ഐ.ജി ഹരിശങ്കര്‍ അടക്കം പത്ത് എസ്.പിമാര്‍ക്കു സ്‌ഥാനചലനം.
പാലക്കാട് എസ്.പി: ആര്‍. വിശ്വനാഥാണ് പുതിയ എ.ഐ.ജി-1.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി (സൈബര്‍ ഓപ്പറേഷന്‍) എന്ന പുതിയ തസ്‌തിക സൃഷ്‌ടിച്ചാണ് ഹരിശങ്കറിനു നിയമനം നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിന്റെ സൈബര്‍ നീക്കങ്ങള്‍ക്ക് ഇനി ചുക്കാന്‍ പിടിക്കുക ഹരിശങ്കറായിരിക്കും.
വയനാട് എസ്.പി: ആര്‍. ആനന്ദിനെ പാലക്കാടും ഐ.ആര്‍. ബറ്റാലിയന്‍ കമാന്‍ഡന്റ് പതംസിങ്ങിനെ വയനാടും ജില്ലാ പോലീസ് മേധാവിമാരാക്കി.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഓപ്പറേഷന്‍ വിഭാഗം എസ്.പി: എ.പി. ഷൗക്കത്തലിയെ ക്രൈംബ്രാഞ്ചിലും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്.പി: പി. നിഥിന്‍ രാജിനെ ഐ.ആര്‍. ബറ്റാലിയനിലും എറണാകുളം വിജിലന്‍സ് എസ്.പി: പി. ബിജോയിയെ സംസ്‌ഥാന സ്‌പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിലും നിയമിച്ചു.
ആലപ്പുഴ എസ്.പി: കെ.എസ്. സുദര്‍ശനനാണ് പുതിയ എറണാകുളം വിജിലന്‍സ് എസ്.പി. പോലീസിന്റെ സാങ്കേതിക വിഭാഗം എസ്.പി: ഷാജി സുഗുണനെ വനിതാ കമ്മിഷന്‍ ഡയറക്‌ടറാക്കി. വി.എം. സന്ദീപാണ് പുതിയ സപ്ലൈകോ വിജിലന്‍സ് ഓഫീസര്‍.