video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രൈ ഡേ; സ്കൂളുകളില്‍ ആരോഗ്യ അസംബ്ലി; ഓഫീസുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം; പകര്‍ച്ചവ്യാധിയെ പടി കടത്താന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്…..!

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രൈ ഡേ; സ്കൂളുകളില്‍ ആരോഗ്യ അസംബ്ലി; ഓഫീസുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം; പകര്‍ച്ചവ്യാധിയെ പടി കടത്താന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ്.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം ചേര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിനും പൊതുവില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം.