play-sharp-fill
ഓപ്പറേഷന്‍ ട്രോജൻ; തലസ്ഥാനത്ത് കൂടുതല്‍ ക്രിമിനലുകള്‍ പിടിയില്‍; 237 പിടികിട്ടാ പുള്ളികൾ അറസ്റ്റിൽ

ഓപ്പറേഷന്‍ ട്രോജൻ; തലസ്ഥാനത്ത് കൂടുതല്‍ ക്രിമിനലുകള്‍ പിടിയില്‍; 237 പിടികിട്ടാ പുള്ളികൾ അറസ്റ്റിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് ഓപ്പറേഷന്‍ ട്രോജനിലൂടെ കൂടുതല്‍ ക്രിമിനലുകള്‍ പിടിയില്‍.


237 പിടികിട്ടാ പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാറൻ്റുള്ള 434 പേരെയും അറസ്റ്റ് ചെയ്തു. 1343 റെയ്ഡുകളാണ് പൊലീസ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം വർദ്ധിച്ച സാഹചര്യത്തിൽ ഓപ്പറേഷൻ ട്രോജൻ എന്ന പേരിലാണ് പോലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും ഓപ്പറേഷൻ ട്രോജൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

ഓപ്പറേഷൻ ട്രോജന്റെ ഭാഗമായി തിരുവനന്തപുരം റെയ്ഞ്ചിൽ ഈ മാസം 14 മുതൽ ഇന്ന് വരെ നടത്തിയ പരിശോധനയുടെ കണക്കാണ് പൊലീസ് പുറത്ത് വിട്ടത്.

1343 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
സാമൂഹ്യ വിരുദ്ധരെന്ന് സംശയിക്കുന്ന 3083 പേരെയും പരിശോധിച്ചു.

72 ലഹരി മരുന്ന് കേസും രജിസ്റ്റർ ചെയ്തു. 446 ഇടങ്ങളിൽ റെയ്ഡ് നടത്തുകയും 687 പേരെ പരിശോധിക്കുകയും ചെയ്തു.