play-sharp-fill
ചുട്ടുപൊള്ളി സംസ്ഥാനം; മൂന്ന് ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പ്;  മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ച്‌ ആരോഗ്യവകുപ്പ്

ചുട്ടുപൊള്ളി സംസ്ഥാനം; മൂന്ന് ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പ്; മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ച്‌ ആരോഗ്യവകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തില്‍ ചൂട് രൂക്ഷമാവുന്നു.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്നും അറിയിച്ചിട്ടുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.