video
play-sharp-fill

ചെയര്‍മാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ വിനയന്‍; അല്ലാത്തപക്ഷം കോടതിയിലേക്ക്‌; വിവാദം മുറുകുന്നു…..!

ചെയര്‍മാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ വിനയന്‍; അല്ലാത്തപക്ഷം കോടതിയിലേക്ക്‌; വിവാദം മുറുകുന്നു…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു.

ചെയര്‍മാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സര്‍ക്കാറിനോട് ആവശ്യപ്പെടും.
അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂറി അംഗത്തിന്റെ ശബ്ദ രേഖ അടക്കം കോടതിയില്‍ ഹാജരാക്കാനാണ് ആലോചന. തന്റെ ചിത്രത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ നിന്ന് രഞ്ജിത്ത് വെട്ടിയെന്ന് വിനയൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പിന്നാലെ തെളിവ് പുറത്തുവിട്ട് വിനയൻ രംഗത്ത് എത്തി.
‘പത്തൊൻപതാം നൂറ്റാണ്ടി’നെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടു.

അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുതിര്‍ന്ന ജൂറി അംഗം സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമി സെക്രട്ടറിയെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നിങ്ങനെയായിരുന്നു വിനയന്റെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ റെക്കോര്‍ഡ് ആണ് സംവിധായകൻ പുറത്തുവിട്ടത്.