video
play-sharp-fill

വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്‌ക്കണം;  ഇല്ലെങ്കില്‍ നിയന്ത്രണം; മുന്നറിയിപ്പുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്‌ക്കണം; ഇല്ലെങ്കില്‍ നിയന്ത്രണം; മുന്നറിയിപ്പുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി.

വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കണം. ഉയര്‍ന്ന വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വൈകുന്നേരങ്ങളില്‍ ഇസ്തിരിപ്പെട്ടിയും വാഷിംഗ് മെഷിനൊക്കെ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. എല്ലാവരും സഹകരിക്കണം.

പത്ത് രൂപയുടെ വൈദ്യുതി ഇന്നലെ യൂണിറ്റിന് ഇരുപത് രൂപയോളം നല്‍കിയാണ് വാങ്ങിയത്. നമ്മള്‍ മാത്രമേ പവര്‍കട്ടില്ലാതെ കൊണ്ടുപോകുന്നുള്ളൂ. ‘- മന്ത്രി പറഞ്ഞു.

വൈകുന്നേരങ്ങളിലെ അമിത വൈദ്യുതി ഉപയോഗം കുറച്ച്‌ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും ജനങ്ങള്‍ സഹകരിച്ചാല്‍ പവര്‍ക്കട്ടില്ലാതെ കൊണ്ട് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.

സംസ്ഥാനത്തെ വൈദ്യതി ഉപയോഗം ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് കോടി യൂണിറ്റ് മറി കടന്നിരുന്നു. 2022 ഏപ്രിലില്‍ രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റിന്റെ റെക്കോഡാണ് ഈ ദിനങ്ങളില്‍ മറികടന്നത്.

കടുത്ത ചൂട് തന്നെയാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള കാരണവും. ഏസിയും ഫാനും അടക്കമുള്ളവയുടെ ഉപയോഗം കുത്തനെ വര്‍ദ്ധിച്ചിരിക്കുകയാണ്.