സംസ്ഥാനത്ത് തുടർച്ചയായുള്ള മഴ; കോട്ടയത്തിനുപിന്നാലെ  ആലപ്പുഴ, ഇടുക്കി ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തുടർച്ചയായുള്ള മഴ; കോട്ടയത്തിനുപിന്നാലെ ആലപ്പുഴ, ഇടുക്കി ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തെ തുടർച്ചയായുള്ള മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളാണ് ഇവ. എം.ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും അതേസമയം, സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൻറെ ഭാഗമായി നൽകിയ റെഡ് അലെർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന്ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർകോഡ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ട് ആയിരിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.