video
play-sharp-fill

കുടിയന്മാരുടെ ശ്രദ്ധയ്ക്ക് ;  ഈ ആഴ്ച രണ്ട് ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ;  കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടില്ല; ബിവറേജും ബാറും തുറക്കില്ല

കുടിയന്മാരുടെ ശ്രദ്ധയ്ക്ക് ; ഈ ആഴ്ച രണ്ട് ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ; കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടില്ല; ബിവറേജും ബാറും തുറക്കില്ല

Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഈ ആഴ്ച രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല.

ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തില്‍ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വില്‍പ്പനശാലകളും അടഞ്ഞുകിടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തില്‍ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.