കോട്ടയം സ്റ്റാർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചു കയറി; അഞ്ച് പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം: സ്റ്റാർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചു കയറി.

കാർ യാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർയാത്രക്കാരായ പത്തനംതിട്ട തണ്ണിത്തോട്ട് പതാലിൽ വിഷ്ണു (28) ഭാര്യ ആതിര (28) അമ്മ വിജയമ്മ (50), കാൽ നടയാത്രക്കാരായ കൊല്ലാട് കണിയാംപറമ്പിൽ കൊല്ലാട് രതീഷ് (33) , മാർത്താണ്ഡം സ്വദേശി ദേവരാജ് (55) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയേറ്റ് റോഡിലേക്ക് തെറിച്ച് വീണ കാൽനട യാത്രക്കാരെയും, അപകടത്തിൽ പരിക്കേറ്റവരെയും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.