video
play-sharp-fill
കുഞ്ചാക്കോ ബോബനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ പിടിയിൽ

കുഞ്ചാക്കോ ബോബനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ പിടിയിൽ

 

സ്വന്തം ലേഖിക

കൊച്ചി; നടൻ കുഞ്ചാക്കോ ബോബനെ കുത്താൻ ശ്രമിച്ചതിന് ജയിലിലായി പുറത്തിറങ്ങിയതിനു പിന്നാലെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാൻലി ജോസഫ് (76) അറസ്റ്റിലായി. തോപ്പുംപടി സ്വദേശിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചായിരുന്നു കൊലപാതകം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ചേമ്ബിൻകാട് കോളനി നിവാസിയായ ദിലീപ് (65) ആണ് കൊല്ലപ്പെട്ടത്.

പള്ളികളിൽ നിന്ന് സാമ്പത്തിക സഹായം തേടി അതുകൊണ്ട് ജീവിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ സംഭാവന കിട്ടിയ പണം വീതം വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് സ്റ്റാൻലി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. എപ്പോഴും കത്തി കൈവശം വയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു ഇദ്ദേഹമെന്നും പല കുത്തുകേസുകളിലും പ്രതിയാണെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി എവിടെയും താമസിക്കുന്ന സ്വഭാവമില്ലാത്തതിനാലും മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാലും പ്രതിയെ കണ്ടെത്താൻ പ്രയാസപ്പെട്ടതായി പൊലീസ പറഞ്ഞു. നല്ല ആരോഗ്യമുള്ള ഇയാൾ പെട്ടെന്നു പ്രകോപിതനാകുന്ന സ്വഭാവക്കാരനാണ്. ആരെങ്കിലും തിരിഞ്ഞു നോക്കുകയോ, എടാ എന്ന് വിളിക്കുകയോ ചെയ്താൽ പോലും പ്രകോപിതനായി ആക്രമണത്തിനു മുതിരും. കത്തി എപ്പോഴും കൈവശമുള്ളതിനാൽ അതുവച്ചാണ് ആക്രമണം.
ആരെയെങ്കിലും ആക്രമിച്ചാലും ഒളിവിൽ കഴിയുന്ന പതിവും പ്രതിക്കില്ല.

പകരം പരിസരപ്രദേശത്തു തന്നെ ഉണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്തതും സാമൂഹിക ജീവിതം ഇല്ലാത്തതും പ്രതിയെ കണ്ടെത്താൻ വെല്ലുവിളിയായതായി പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.