video
play-sharp-fill

അയല്‍പക്കത്തെ കപ്പലിന് ഒരു കപ്പിത്താനുണ്ട്; നിയമസഭയില്‍ തന്നെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ചാല്‍ നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

അയല്‍പക്കത്തെ കപ്പലിന് ഒരു കപ്പിത്താനുണ്ട്; നിയമസഭയില്‍ തന്നെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ചാല്‍ നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Spread the love

സ്വന്തം ലേഖകന്‍

ചെന്നൈ: അനാവശ്യമായി തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഭരണപക്ഷ എംഎല്‍എമാര്‍ക്കാണ് സ്റ്റാലിന്റെ താക്കീത്. രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് സ്റ്റാലിനാണ്. മുഖം നോക്കാതെയുള്ള നടപടികളാണ് സ്റ്റാലിനെ ജനപ്രിയനാക്കുന്നത്. പുതിയ പ്രഖ്യാപനത്തിനും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ കയ്യടിക്കുകയാണ്. സഭയുടെ സമയം കളഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷിക നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിനോട് നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ് കര്‍ഷകരുടെ ആഗ്രഹമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group