video
play-sharp-fill

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന; കണ്ണൂരിൽ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി;  അല്‍ഫാമും തന്തൂരിയും പുഴുവരിച്ച നിലയില്‍;  ‘ഓപ്പറേഷന്‍ ഹോളിഡേയിൽ അമ്പതിലധികം സ്ഥാപനങ്ങൾക്കെതിരെ നടപടി; മുപ്പതിലധികം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന; കണ്ണൂരിൽ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; അല്‍ഫാമും തന്തൂരിയും പുഴുവരിച്ച നിലയില്‍; ‘ഓപ്പറേഷന്‍ ഹോളിഡേയിൽ അമ്പതിലധികം സ്ഥാപനങ്ങൾക്കെതിരെ നടപടി; മുപ്പതിലധികം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധനയിൽ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധന ഊർജിതമാക്കിയത്. പിടിച്ചെടുത്തവയില്‍ അധികവും ചിക്കന്‍ വിഭവങ്ങളാണ്.

അല്‍ഫാം, തന്തൂരി എന്നി ചിക്കന്‍ വിഭവങ്ങള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ച ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 43ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞദിവസം ‘ഓപ്പറേഷന്‍ ഹോളിഡേ’ എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 429 പരിശോധനകളാണ് നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും വൃത്തിഹീനമായ സാഹര്യം കണ്ടെത്തുകയും ചെയ്ത 43ഹോട്ടലുകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി.

86 കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.