ആലപ്പുഴ: പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി യാണ് മരിച്ചത്. കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ (28) ആണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ് പോലീസ് വ്യക്തമാക്കി.
പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ മാർച്ച് 31നു വൈകിട്ടാണ് സംഭവം. സാമുവേൽ ബൈക്കിലെത്തി റ്വതികയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
റ്വതികയും, സാമുവലും മുൻപ് അടുപ്പത്തിലായിരുന്നു. എന്നാൽ സാമുവലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ റ്വതിക സാമുവലുമായി ബന്ധം ഒഴിവാക്കിയതിനെ തുടർന്നാണ് യുവതിയെ യുവാവ കുത്തിയത്.സാമുവലിനെ പിടികൂടാനള്ള ശ്രമത്തിലാണ് പോലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group