video
play-sharp-fill

എസ്‌സി,എസ്ടി നിയമഭേദഗതി സുപ്രീംകോടതി ശരിവെച്ചു ; പട്ടിക വിഭാഗക്കാരോടുള്ള അതിക്രമത്തിന് മുൻകൂർ ജാമ്യമില്ല

എസ്‌സി,എസ്ടി നിയമഭേദഗതി സുപ്രീംകോടതി ശരിവെച്ചു ; പട്ടിക വിഭാഗക്കാരോടുള്ള അതിക്രമത്തിന് മുൻകൂർ ജാമ്യമില്ല

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എസ്.സി., എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവച്ചു. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം മുൻകൂർ ജാമ്യമില്ല. ജസ്റ്റീസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് നിയമഭേദഗതി ശരിവെച്ചത്.

പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നാണ് 2018 മാർച്ച് 20-ന് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിച്ചു. പട്ടികജാതി, പട്ടികവർഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപക പ്രതിഷേധമുയർന്നതോടെ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു. വിവാദ വിധിക്കെതിരേ കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ പഴയ വ്യവസ്ഥകൾ നിലനിർത്തും വിധം സുപ്രീം കോടതി 2019 സെപ്റ്റംബർ 30-ന് വിധിപറഞ്ഞിരുന്നു.