play-sharp-fill
പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ റാഗിംങിന് ഇരയാക്കി; റാഗിംങ് വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതെ കോളേജ് അധികൃതർ; പൊലീസിൽ നൽകിയ പരാതി ഒതുക്കാനും ശ്രമം; ബൈക്കിന്റെ സൈലൻസറിലേയ്ക്കു തള്ളി വീഴ്ത്തി കാൽ പൊള്ളിച്ചു 

പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ റാഗിംങിന് ഇരയാക്കി; റാഗിംങ് വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതെ കോളേജ് അധികൃതർ; പൊലീസിൽ നൽകിയ പരാതി ഒതുക്കാനും ശ്രമം; ബൈക്കിന്റെ സൈലൻസറിലേയ്ക്കു തള്ളി വീഴ്ത്തി കാൽ പൊള്ളിച്ചു 

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ ഒന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംങ്. ബൈക്കിലേയ്്ക്കു മർദിച്ചു വീഴ്ത്തിയ വിദ്യാർത്ഥിക്ൾക്കു ബൈക്കിന്റെ സൈലൻസറിൽ കാൽ തട്ടി പൊള്ളലേറ്റു. കുമ്മനം സ്വദേശികളും സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാം വർഷ ബികോ വിദ്യാർത്ഥികളുമായ രണ്ടു പേർക്കാണ് പൊള്ളലേറ്റത്. റാംഗിംങ് നടത്തിയതു സംബന്ധിച്ചു വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇത് കൂടാതെ വിദ്യാർത്ഥികൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയെങ്കിലും, പരാതി പിൻവലിക്കാനും കേസ് എടുക്കാതിരിക്കാനുമുള്ള സമ്മർദം ശക്തമായിട്ടുണ്ട്.

നാലു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്യുന്നത് കോളേജിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കുമ്മനം സ്വദേശികളായ യുവാക്കൾക്കു നേരെ രണ്ടാം വർഷ സീനിയർ വിദ്യാർത്ഥികൾ റാഗിംങ് നടത്തിയത്. ഒന്നാം വർഷക്കാരായ വിദ്യാർത്ഥികൾ കോളേജിലേയ്ക്കു വരുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ ഇരുവരെയും തടഞ്ഞു നിർത്തി. തുടർന്നു, ഇവരുടെ ബൈക്ക് റോഡിൽ നിന്നും തള്ളി സമീപത്തെ പുരയിടത്തിലേയ്ക്കു ഇട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കരുതിയിരുന്ന കമ്പും വടിയും, കമ്പിവടിയും ഉപയോഗിച്ച് യുവാക്കളെ മർദിച്ചു. മർദനമേറ്റ യുവാക്കൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും തള്ളി ബൈക്കിന്റെ സൈലൻസറിനു മുകളിൽ ഇട്ടു. ഇരുവരുടെയും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ബൈക്ക് എടുക്കാൻ സമ്മതിക്കാതെ ഇരുവരെയും ഓടിച്ചു വിടുകയും ചെയ്തു. രാത്രിയിൽ ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഒപ്പം എത്തിയാണ് യുവാക്കൾ ബൈക്ക് തിരികെ എടുത്തു കൊണ്ടു പോയത്.

ഇതിനു ശേഷം പിറ്റേന്ന് തന്നെ കോളേജിൽ വിദ്യാർത്ഥികൾ പരാതി നൽകി. എന്നാൽ, പരാതി സ്വീകരിച്ചെങ്കിലും കോളേജ് അധികൃതർ യാതൊരു നടപടിയും എടുത്തില്ല. തുടർന്നാണ്, വിദ്യാർത്ഥികൾ പരാതിയുമായി ചിങ്ങവനം പൊലീസിനെ സമീപിച്ചത്. എന്നാൽ, പരാതി നൽകിയാലും ഞങ്ങളെ ഒന്നും ചെയ്യില്ലെന്നായിരുന്നു പരാതിക്കാരുടെ നിലപാട്.

ഇത്തരത്തിൽ നിരന്തരം റാംഗിംങ് നടന്നാലും കോളേജ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിൽ റാംഗിംങിനെതിരായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.