എസ്എസ്എൽസി പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകളുടെ പുനർ മൂല്യ നിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവക്കുള്ള ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ ജൂലൈ 7 വൈകീട്ട് 4 വരെ സമർപ്പിക്കാം. sslcexam.kerala.gov.in എന്ന വെബ്സൈറ്റിലെ Revaluation/ photo copy/ scrutiny എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന പ്രിന്റൗട്ടും, അപേക്ഷ ഫീസും, പരീക്ഷയെഴുതിയ സെന്ററിലെ പ്രഥമാധ്യാപകന് ജൂലൈ 7 വൈകിട്ട് 5ന് മുമ്പായി സമർപ്പിക്കണം. അപേക്ഷകൾ ജൂലൈ 8 വൈകിട്ട് 4ന് മുമ്പായി പ്രഥാമാധ്യാപകർ കൺഫർമേഷൻ നടത്തണം. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും, പകർപ്പിന് 200 രൂപയും, സൂക്ഷ്മ പരിശോധനക്ക് 50 രൂപയുമാണ് ഫീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കുന്നവർ സൂക്ഷമ പരിശോധനക്ക് വേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഐടി വിഷയത്തിന് പുനർമൂല്യ നിർണയം, പകർപ്പ്, സൂക്ഷമ പരിശോന എന്നിവ ഉണ്ടായിരിക്കുന്നതല്ല. ലഭിച്ച അപേക്ഷകളുടെ പ്രിന്റൗട്ട് പ്രഥമാധ്യാപകൻ ഓൺലൈനിൽ പരിശോധിക്കുകയും, ഫീസ് സ്വീകരിക്കുകയും ചെയ്തതിന് ശേഷം അപേക്ഷകർക്ക് രസീത് നൽകണം.

പുനർ മൂല്യ നിർണയത്തിൽ ഉയർന്ന ​ഗ്രേഡ് ലഭിച്ചാൽ പരീക്ഷാർത്ഥി അടച്ച ഫീസ് തിരികെ നൽകുന്നതായിരിക്കും. ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ച ശേഷം പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാൻ സാധിക്കില്ല.