എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും; മൊബൈല്‍ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം; വിശദാംശങ്ങള്‍ അറിയാം

Spread the love

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.

വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കും. ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) , എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും . സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്‌എസ്‌എല്‍സിയിലെ വിജയം. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്‌എസ്‌എല്‍സി ഫലം ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ മൊബൈല്‍ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഫലം അറിയാന്‍…

1. https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://ssloexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്‌.ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ) റിസള്‍ട്ട് https://thschiexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി.റിസള്‍ട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്.