video
play-sharp-fill

പഠനമാണ് ഈ കുട്ടികൾക്കു ലഹരി…! ഓപ്പറേഷൻ ഗുരുകുലം വഴികാട്ടിയതോടെ ജില്ലയിൽ പരീക്ഷകളിൽ മികച്ച വിജയം നേടിയത് 30 കുട്ടികൾ

പഠനമാണ് ഈ കുട്ടികൾക്കു ലഹരി…! ഓപ്പറേഷൻ ഗുരുകുലം വഴികാട്ടിയതോടെ ജില്ലയിൽ പരീക്ഷകളിൽ മികച്ച വിജയം നേടിയത് 30 കുട്ടികൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലഹരിയുടെ വഴിയിൽ നടന്ന കുട്ടികളെ പഠനത്തിന്റെ ലഹരി വഴിയിലേയ്ക്കു വഴികാട്ടിയ ഓപ്പറേഷൻ ഗുരുകുലത്തിന്റെ പ്രവർത്തന മികവിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ജില്ലയിൽ 30 ലേറെ കുട്ടികൾക്ക് ഉജ്ജ്വല വിജയം.

മാരകമായ ലഹരിയ്ക്ക് അടിമപ്പെട്ടതും , മൊബൈൽ ഫോണുകൾക്കും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അടിമപ്പെടുകയും ചെയത് ഓപ്പറേഷൻ ഗുരുകുലം ടീമിനെ സമീപിച്ച എല്ലാ കുട്ടികൾക്കും ഇക്കഴിഞ്ഞ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഉജ്വല വിജയം നേടാനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്നവർ, നൈട്രോസെപ്പാം പോലെയുള്ള ഗുളികകളും മറ്റും സ്ഥിരമായി ഉപയോഗിച്ചിരുന്നവർ ഉൾപ്പടെയുള്ള കുട്ടികളാണ് ഗുരുകുലം ടീമിന്റെ നിരന്തരമായ പ്രവർത്തനം മൂലം വിജയിച്ചത്. മാതാ പിതാക്കളുമായി നിരന്തരം സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്ന ഇവരുടെ മാതാപിതാക്കളിൽ പലരും തങ്ങളുടെ മക്കളുടെ അക്രമ വാസനയുടെ കാരണം അന്വേഷിച്ചാണ് ഗുരുകുലം പദ്ധതിയുടെ സഹായം തേടിയത്.

നഗരത്തിലെ ലഹരി സംഘങ്ങളിൽ തങ്ങളുടെ മക്കളും പങ്കാളികൾ ആകാൻ തുടങ്ങി എന്ന തിരിച്ചറിവിൽ ഹൃദയം തകർന്നു പോയ കുടുംബങ്ങൾക്ക് ഈ വിജയം പോലീസിന്റെ സമ്മാനമാണ്. പരീക്ഷാ കാലയളവിൽ കോട്ടയം ഡി വൈ എസ് പി ഓഫീസിൽ പ്രവർത്തിക്കുന്ന ഗുരുകുലം കൗൺസലിംഗ് റൂമിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്നു പഠിച്ച കുട്ടികൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്.

ഗുരുകുലം ടീമിൽ പെട്ട ഉദ്യോഗസ്ഥർ നിരന്തരമായി ഈ കുട്ടികളെ നിരീക്ഷിക്കുകയും ബന്ധപ്പെടുകയും ആവശ്യമായ തിരുത്തൽ രീതികൾ നിർദ്ദേശിക്കുകയും ആയവ നടപ്പാകുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
മൊബൈൽ ഫോണിനും മറ്റ് ഇലക്ട്രോണിക് ഉപകരങ്ങൾക്കും അടിപ്പെട്ടു പോയവരാണ് മറ്റൊരുകൂട്ടർ. ഇൻസ്റ്റാ ഗ്രാമും വാട്സ്ആപ്പും ഷെയർ ചാറ്റും , ടിക്ക് ടോക്കും മെസ്സഞജറും മാത്രമാണ് ജീവിതം എന്ന് കരുതിയിരുന്ന ഇവരിൽ പലരെയും ഇവയുടെ മായിക വലയത്തിൽ നിന്നും പുറത്ത് കൊണ്ടുവന്ന് സാധാരണ ജീവിതത്തിലേയ്ക്ക് നയുക്കുവാൻ ഗുരുകുലം ടീം നടത്തിയ നിരന്തരമായ പരിശ്രമമാണ് ഇക്കൂട്ടരുടെ വിജയം.

പുലർച്ചെ അഞ്ചുമണിവരെ മാതാപിതാക്കൾ അറിയാതെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകളും കണ്ട് പഠനത്തിൽ പിറകോട്ടു പോകുകയും മറ്റു പെരുമാറ്റ വൈകല്യങ്ങളിൽ ചെന്നെത്തുകയും ചെയ്തിരുന്ന കുട്ടികൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

പബ്ജിപോലുള്ള ഓൺലൈൻ ഗെയിമുകളിൽ മുഴുവൻ സമയം ചിലവഴിച്ച് ഭാവി നഷ്ടപ്പെട്ടേക്കാമായിരുന്ന കുട്ടികളുടെ കുടുംബങ്ങൾക്കും ഇത് ഒരു സന്തോഷ വാർത്തയാണ്.

മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ മൂലവും അവരുടെ വഴിവിട്ട ജീവിത രീതികൾ മൂലവും പഠനത്തിൽ പിന്നോക്കം പോയവരാണ് മറ്റു ചില കുട്ടികൾ. കുടുംബ പ്രശ്നങ്ങളിൽ കാര്യമായി ഇടപെട്ട് കുട്ടികൾക്ക് സ്നേഹവും മനസമാധാനവും ലഭിക്കാനുള്ള വഴികൾ കാണിച്ചുകൊടുത്ത് ഗുരുകുലം ടീം ഇവരെയും വിജയത്തിലേയ്ക്ക് നയിച്ചു.

അനാവശ്യ പ്രണയ ബന്ധങ്ങളിൽ പെട്ട് ലൈംഗിക ചൂഷണത്തിനു വിധേയരായ പെൺകുട്ടികളാണ് മറ്റൊരുകൂട്ടർ. തങ്ങൾ അകപ്പെട്ട കെണിയിൽ നിന്നും ആഗ്രഹമുണ്ടായിട്ടും രക്ഷപെടാൻ സാധിക്കാതിരുന്നവർ ആയിരുന്നു ഈ കുട്ടികൾ. ഇവരെ ചൂഷണം ചെയ്തിരുന്നവരെ വിദഗ്ധമായി കണ്ടെത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും കുട്ടികളുടെ മനോനില സാധാരണ രീതിയിൽ എത്തിക്കാൻ നിരന്തരമായ പ്രോത്സാഹനവും കൌൺസലിങ്ങും നൽകിയാണ് പരീക്ഷകളിൽ വിജയത്തിലേയ്ക്ക് നയിക്കുവാൻ കോട്ടയം ജില്ലാ പോലീസിന്റെ ഈ അഭിമാന പദ്ധതിയ്ക്ക് സാധ്യമായത്.

കോട്ടയം ജില്ലാ പോലിസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിൽ കോട്ടയം ഡി വൈ എസ് പി ഓഫീസ് കേന്ദ്രമാക്കിയാണ് ഗുരുകുലം ടീം പ്രവർത്തിക്കുന്നത്. കോട്ടയം ഡി വൈ എസ് പി ആർ ശ്രീകുമാർ ഓപ്പറേഷണൽ ഹെഡ് ആയും നാർക്കോട്ടിക് സെൽ ഡി വൈ എസ് വിനോദ് പിള്ള നോഡൽ ഓഫീസറും കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ കെ. ആർ ഗുരുകുലം കോ ഓർഡിനെറ്ററായും സബ് ഇൻസ്പെക്ടർ പ്രസാദ് കെ ആർ സീനിയർ സിവിൽ പോലിസ് ഓഫീസർ മിനിമോൾ കെ. എം എന്നിവർ അംഗങ്ങളായും ആണ് ഗുരുകുലം ടീം പ്രവർത്തിക്കുന്നത്. ഇവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ കുട്ടികളുടെ വിജയം.