
കൊറോണ ഭീതി: എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ മുഴുവനും മാറ്റി വച്ചു; എം.ജി സർവകലാശാലയിലെ അടക്കം പരീക്ഷകളും മാറ്റി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ഭീതി പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. എസ്.എസ്.എൽ.പി – പ്ലസ്ടുപരീക്ഷകളും എം.ജി സർവകലാശാലയിലെ അടക്കം യൂണിവേഴ്‌സിറ്റി പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എസ്.എസ്.എൽ.സി പരീക്ഷയും മാറ്റി വച്ചിരിക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഇനി രണ്ടു വിഷയങ്ങൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 24 26 28 ദിവസങ്ങളിലാണ് മൂന്നു പരീക്ഷകളാണ് നടക്കാനിരിക്കുന്നത്. പ്ലസ്ടു വിഭാഗത്തിന് രണ്ടു 24, 26 തീയതികളിലാണ് പരീക്ഷ നടക്കാനിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷ എസ്.എസ്.എൽ.സി പരീക്ഷയ്ക്കു ശേഷം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഈ പരീക്ഷകളും കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റി വച്ചിട്ടുണ്ട്. എന്നാൽ, പരീക്ഷകൾ എന്നു നടത്തും എന്ന കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. കൊറോണ ബാധ നിയന്ത്രണ വിധേയമായ ശേഷം മാത്രമേ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകൂ.
എം.ജി സർവകലാശാല അടക്കമുള്ള സർവകലാശാലകളും പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.