പുതുപ്പള്ളി ഡോൺബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ മരിയോൺ, ആർ. കുന്നിപ്പറമ്പന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്

പുതുപ്പള്ളി ഡോൺബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ മരിയോൺ, ആർ. കുന്നിപ്പറമ്പന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്

പുതുപ്പള്ളി : ഡോൺബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ മരിയോൺ, ആർ. കുന്നിപ്പറമ്പന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

മെയ് 8 ന് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ മരിയോണിന് ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഹിന്ദിക്ക് എ ഗ്രേഡുമായിരുന്നു. ഇതേത്തുടർന്ന് ഹിന്ദി പേപ്പർ റീവാല്യുവേഷൻ നടത്താൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു.

റീവാല്യുവേഷന്റെ ഫലം വന്നപ്പോൾ ഹിന്ദിക്കും എ പ്ലസ് ലഭിച്ചു. ഇതോടെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മരിയോൺ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പന്റെയും സുസ്മിതയുടെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോൺബോസ്കോ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി തിയോൺ, ആർ. കുന്നിപ്പറമ്പൻ സഹോദരനാണ്. കോട്ടയം ജില്ലയിലെ കറുകച്ചാൽ പനയമ്പാല സ്വദേശിയാണ്. മരിയോണിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതോടെ പുതുപ്പള്ളി ഡോൺബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം 22 ആയി.