ഡിഗ്രി ആണോ യോഗ്യത? കേന്ദ്രസര്‍വീസില്‍ ട്രാൻസ്‌ലേറ്റർ ആവാം

Spread the love

ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേന്ദ്രസര്‍വീസ് നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ, സബ് ഇൻസ്പെക്ടർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

437 ഒഴിവാണു പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ജൂൺ 26നകം ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 12ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ–1) നടക്കും.

യോഗ്യത
ഇംഗ്ലിഷ്/ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയമായിരിക്കണം. അല്ലെങ്കിൽ പരീക്ഷാമാധ്യമമായിരിക്കണം. അല്ലെങ്കിൽ ബി) ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി മാധ്യമം അല്ലെങ്കിൽ കംപൽസറി/ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ പരീക്ഷാമാധ്യമമായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്ലെങ്കിൽ സി) ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി/ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ ഏതെങ്കിലും ഒരെണ്ണം പരീക്ഷാമാധ്യമമോ മറ്റൊന്നു കംപൽസറി/ഇലക്‌ടീവ് വിഷയമോ ആയിരിക്കണം.

ട്രാൻസ്‌ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും). അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ (മേൽപറഞ്ഞ രീതിയിൽ) സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർക്കു 3 വർഷത്തെയും ജൂനിയർ ട്രാൻസ്‌ലേറ്റർക്കും സബ് ഇൻസ്പെക്ടർക്കും 2 വർഷത്തെയും പരിചയം.

പ്രായപരിധി: 18–30 (2025 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി കണക്കാക്കും).

എസ്‌സി, എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും ഇളവ്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.

ശമ്പളം: ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ: 35,400–1,12,400, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ, സബ് ഇൻസ്പെക്ടർ: 44,900–1,42,400

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, ‌രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ–1) കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ, രണ്ടാം ഘട്ടം (പേപ്പർ–2) വിവരണാത്മക പരീക്ഷ.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (ബ്രാക്കറ്റിൽ കോഡ്): കോഴിക്കോട് (9206) തിരുവനന്തപുരം (9211),എറണാകുളം (9213), കണ്ണൂർ (9202), കോട്ടയം (9205), കൊല്ലം (9210), തൃശൂർ (9212), (www.ssckkr.kar.nic.in)

mySSC മൊബൈൽ ആപ് വഴിയോ https://ssc.gov.in വെബ്‌സൈറ്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in.