video
play-sharp-fill

കാശിയില്‍ നിന്ന് മടങ്ങുംവഴി ട്രെയിനില്‍ വച്ച് അച്ഛന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ശ്രീയ അയ്യര്‍; വീഡിയോ വൈറല്‍

കാശിയില്‍ നിന്ന് മടങ്ങുംവഴി ട്രെയിനില്‍ വച്ച് അച്ഛന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ശ്രീയ അയ്യര്‍; വീഡിയോ വൈറല്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: അവതാരക, അഭിനേത്രി, ബോഡി ബില്‍ഡര്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ ശ്രീയ അയ്യരുടെ പിതാവ് അന്തരിച്ചു. കാശി യാത്ര കഴിഞ്ഞ് മടങ്ങിവരവേ ട്രയിനില്‍ വച്ചാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ശ്രീയ പങ്കുവച്ച വീഡിയോയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

”അമ്മയ്ക്ക് ഒപ്പം കാശി, വാരാണസി യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനില്‍ വച്ച് അച്ഛന്‍ മരിച്ചു. മഹാരാഷ്ട്ര ബോര്‍ഡറായ ബല്‍ഹര്‍ഷയിലാണ് അച്ഛനുമമ്മയും ഉള്ളത്. അവിടെ പ്രാദേശികമായി സഹായം ചെയ്തുതരാന്‍ കഴിയുന്നവര്‍ സഹായിക്കണം” ശ്രീയ വീഡിയോയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപപ്രദേശത്തുള്ള വ്യക്തികള്‍ ആരേലും ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ എനിക്കൊന്നു മെസ്സേജ് അയക്കണം. അവരെ എനിക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും ശ്രീയ പറയുന്നു.

ബോഡി ബില്‍ഡിംഗില്‍ കഴിവു തെളിയിച്ച ശ്രീയ മിസ് കേരള ഫിസിക് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിയാണ്. അടുത്തിടെയായിരുന്നു ശ്രീയയുടെ വിവാഹം. ജനന്‍ തോമസ് ആണ് ശ്രീയയുടെ ഭര്‍ത്താവ്.