സീറാം സാംബശിവ റാവുവിനെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചു

Spread the love

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സീറാം സാംബശിവ റാവുവിനെ നിയമിച്ചു.

video
play-sharp-fill

ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് സീറാമിനെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി.

ഒരു വർഷത്തേക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ നിയമനം. സ്പെഷ്യൽ സെക്രട്ടറിക്ക് തുല്യമായ പദവിയിലാണ് നിയമനം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.ടി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിസ്ഥാനങ്ങളുടെ അധികചുമതല സീറാമിൽ തുടരും. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ ചുമതലയും അധികമായി വഹിക്കും.