video
play-sharp-fill

ഗര്‍ഭിണിയായിരിക്കെ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയില്‍പ്പെട്ട് അറസ്റ്റിലായി; കൊല്ലത്ത് ശ്രീലങ്കന്‍ യുവതി പ്രസവിച്ചു; കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, പൗരത്വം ഉള്‍പ്പെടെയുളള കാര്യത്തില്‍ തീരുമാനം  കോടതി നടപടികള്‍ക്ക് ശേഷം

ഗര്‍ഭിണിയായിരിക്കെ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയില്‍പ്പെട്ട് അറസ്റ്റിലായി; കൊല്ലത്ത് ശ്രീലങ്കന്‍ യുവതി പ്രസവിച്ചു; കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, പൗരത്വം ഉള്‍പ്പെടെയുളള കാര്യത്തില്‍ തീരുമാനം കോടതി നടപടികള്‍ക്ക് ശേഷം

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഗര്‍ഭിണിയായിരിക്കെ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയില്‍പ്പെട്ടു കൊല്ലത്ത് പൊലീസിന്റെ പിടിയിലായ ശ്രീലങ്കന്‍ യുവതി പ്രസവിച്ചു.

ശരണ്യ ആണ് മൂന്നാഴ്ച മുൻപ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. നിയമനടപടി തുടരുന്നതിനാല്‍ ആറു മാസമായി പത്തനാപുരത്തെ ഗാന്ധി ഭവനിലായിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ഭിണിയായിരിക്കെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഭര്‍ത്താവ് ജസിന്തനൊപ്പം ശരണ്യ കൊല്ലത്ത് പൊലീസിന്റെ പിടിയിലായത്. ശ്രീലങ്കയില്‍ നിന്നു നിയമവിരുദ്ധമായി കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച 15 പേരോടൊപ്പമായിരുന്നു ദമ്പതികള്‍.

ജയിലിലായെങ്കിലും ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിച്ചതോടെയാണ് ഗാന്ധിഭവനില്‍ താമസം ആരംഭിച്ചത്. കോടതി നിര്‍ദേശം വരുന്നതു വരെ ശരണ്യയും കുഞ്ഞ് വികാസിനിയും ഗാന്ധിഭവന്റെ പരിചരണത്തില്‍ സുരക്ഷിതരാണ്.

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, പൗരത്വം ഉള്‍പ്പെടെയുളള കാര്യത്തില്‍ കോടതി നടപടികള്‍ പൂര്‍ത്തിയായാലേ വ്യക്തത വരികയുള്ളൂ. അഭയാര്‍ഥികളാക്കി മാറ്റുമോ എന്നതിലും ജസിന്തനും ശരണ്യയും കോടതിവിധിക്കായി കാത്തിരിക്കുകയാണ്.