video
play-sharp-fill
കിറ്റക്സിന് ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ ക്ഷണം: ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി ചർച്ച നടത്തി; മറുപടി പറയാതെ കിറ്റക്സ് എം.ഡി

കിറ്റക്സിന് ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ ക്ഷണം: ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി ചർച്ച നടത്തി; മറുപടി പറയാതെ കിറ്റക്സ് എം.ഡി

കൊച്ചി: കിറ്റക്സിന് ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരൻ കിറ്റക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. ഈ മാസം ആദ്യം ബംഗ്ലാദേശും കിറ്റെക്സിനെ ക്ഷണിച്ചു സന്ദേശമയച്ചിരുന്നു. പുതിയ നിക്ഷേപങ്ങൾ സംബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി കിറ്റെക്സ് കൂടിയാലോചന നടത്തിക്കൊണ്ടിരിക്കെയാണ് ശ്രീലങ്കയും ക്ഷണിക്കുന്നത്.

ശ്രീലങ്കയിൽ നിക്ഷേപം നടത്തിയാൽ കിറ്റക്സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വാഗ്ദാനം ചെയ്തു. എന്നാൽ കിറ്റക്സ് മറുപടി നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, തെലങ്കാനയിൽ 1000 കോടിയുടെ പദ്ധതികൾ കിറ്റക്സ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾ കിറ്റക്സിനെ ക്ഷണിക്കുകയും ചെയ്തിരുന്നു.

നേരത്തെ തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലെത്തിയ കിറ്റെക്സ് സംഘം 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിൻറെ ഉന്നതതല സംഘം കഴിഞ്ഞയാഴ്ചയാണു കിറ്റെക്സ് സന്ദർശിച്ചത്.