ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രി വിട്ടു

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രി വിട്ടു.

video
play-sharp-fill

ഹൃദയാരോഗ്യം വീണ്ടെടുത്ത ശ്രീനിവാസന്റെ പൊതുവായ ആരോഗ്യസ്ഥിതിയും കൂടുതല്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 30 നാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശ്രീനിവാസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബൈപാസ് സര്‍ജറിക്കും ശ്രീനിവാസന്‍ വിധേയനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group