play-sharp-fill
അച്ഛന്‍ മലയാള സിനിമയിലെ പ്രഗത്ഭനായ ആ നടനിട്ട് ഇടയ്ക്കിടയ്ക്ക് പണിയാറുണ്ട് അത് തനിക്ക് സഹിക്കില്ലെന്ന് വിനീത് ശ്രീനിവാസന്‍; വൈറലായി ശ്രീനിവാസന്‍ കുടുംബത്തോടൊപ്പം പങ്കെടുത്ത ഒരു പഴയകാല അഭിമുഖം

അച്ഛന്‍ മലയാള സിനിമയിലെ പ്രഗത്ഭനായ ആ നടനിട്ട് ഇടയ്ക്കിടയ്ക്ക് പണിയാറുണ്ട് അത് തനിക്ക് സഹിക്കില്ലെന്ന് വിനീത് ശ്രീനിവാസന്‍; വൈറലായി ശ്രീനിവാസന്‍ കുടുംബത്തോടൊപ്പം പങ്കെടുത്ത ഒരു പഴയകാല അഭിമുഖം

സ്വന്തം ലേഖിക

കൊച്ചി: നടന്‍ ശ്രീനിവാസൻ്റെയും കുടുംബത്തിൻ്റെയും ഏതൊരു വാര്‍ത്തയും മിനിറ്റുകള്‍കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോഴിതാ ശ്രീനിവാസന്‍ കുടുംബത്തോടൊപ്പം പങ്കെടുത്ത ഒരു പഴയകാല അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിനീതും ധ്യാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കെ എടുത്ത അഭിമുഖത്തില്‍ നിരവധി രസകരമായ കാര്യങ്ങളാണ് ഉള്ളത്.


അഭിമുഖത്തില്‍ ധ്യാനും വിനീതും ഇരുവരുടെയും ഇഷ്ട താരങ്ങളെ കുറിച്ചാണ് പറയുന്നത്.
ഇഷ്ടനടി ആരാണെന്ന് ധ്യാനിനോട് ചോദിച്ചപ്പോള്‍ പണ്ട് ശോഭനയെ ആയിരുന്നെന്നും നവ്യ നായരെ ഇഷ്ടമായിരുന്നെങ്കിലും ആ ഇഷ്ടം ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു ധ്യാനിൻ്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അഭിമുഖത്തില്‍ അച്ഛൻ്റെ ചില രീതികളെ വിമര്‍ശിച്ചുകൊണ്ട് വിനീത് പറഞ്ഞ ചില കാര്യങ്ങളും ഇക്കൂട്ടത്തില്‍ വൈറലാകുന്നുണ്ട്. വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പേരില്‍ കൈരളി ടിവിയിലെ അക്കാലത്ത് ശ്രീനിവാസന്‍ അവതരിപ്പിച്ചിരുന്ന പരിപാടിയെ കുറിച്ചാണ് വിനീത് പറയുന്നത്. ആ പരിപാടി തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ മലയാളത്തിലെ, താനിഷ്ടപ്പെടുന്ന പ്രഗദ്ഭനായ ഒരു നടനിട്ട് അച്ഛന്‍ ചിലപ്പോള്‍ പണിയാറുണ്ടെന്നും തനിക്ക് അത് ഇഷ്ടപ്പെടാറില്ലെന്നുമാണ് വിനീത് പറയുന്നത്.

മലയാളത്തിലെ പ്രഗത്ഭനായ ഒരു നടനിട്ട് അച്ഛന്‍ ഇടയ്ക്കിടയ്ക്ക് പണിയാറുണ്ട്. ഒരു നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനിട്ട് പണിയുന്നത് എനിക്ക് അത്ര സഹിക്കാന്‍ പറ്റില്ല’. ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിനീതിൻ്റെ മറുപടി. എന്തായിരുന്നു അതിനോടുള്ള അച്ഛൻ്റെ പ്രതികരണം എന്ന ചോദ്യത്തിന് കുറച്ച്‌ പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് വിനീത് പറയുന്നു.

നീ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ ഞാന്‍ നുണ പറഞ്ഞ് തേജോവധം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നീ വിചാരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ എന്തു വിചാരിച്ചിട്ടും കാര്യമില്ലല്ലോയെന്നായിരുന്നു വിനീതിൻ്റെ മറുപടി.