play-sharp-fill
കേരള വര്‍മ്മ കോളേജില്‍ വീണ്ടും ഫ്ലെക്സ് വിവാദം; നവാഗതരെ സ്വാഗതം ചെയ്യാന്‍ എസ്‌എഫ്‌ഐ വെച്ച ഫ്ലെക്സില്‍ നിറയെ അശ്ലീലം

കേരള വര്‍മ്മ കോളേജില്‍ വീണ്ടും ഫ്ലെക്സ് വിവാദം; നവാഗതരെ സ്വാഗതം ചെയ്യാന്‍ എസ്‌എഫ്‌ഐ വെച്ച ഫ്ലെക്സില്‍ നിറയെ അശ്ലീലം

സ്വന്തം ലേഖിക

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്യാന്‍ എസ്‌എഫ്‌ഐ വെച്ച ഫ്ലെക്സില്‍ അശ്ലീലത ഏറെയാണെന്ന് ആരോപണം.

നേരത്തെയും എസ്‌എഫ്‌ഐയുടെ ഫ്ലെക്സില്‍ വിവാദം പുകഞ്ഞിരുന്നു. ഇത്തവണത്തേതില്‍ ഒരു പുരുഷനും സ്ത്രീയും നഗ്നരായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രവും കൂടെ ‘തുറിച്ചു നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ‘ എന്ന ക്യാപ്‌ഷനും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അതിര്‍ത്തിക്കപ്പുറത്തുള്ള ആളെ ചുംബിക്കുന്ന ഫോട്ടോയില്‍ fuck your Nationalism we are all earthlings എന്നും എഴുതിയിട്ടുണ്ട്.

ഇതിനെതിരെ പലവിധ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കുട്ടികള്‍ കോളേജിലേക്ക് വരുന്നത് ലൈംഗികതയ്ക്കാണോ പഠിക്കാനാണോ എന്ന് രക്ഷിതാക്കള്‍ തീരുമാനിക്കണമെന്ന് പലരും പറയുന്നു. സംഭവത്തിൻ്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.