play-sharp-fill
മോഹന്‍ലാല്‍ കാപട്യക്കാരന്‍..! പല തവണ അത് പറഞ്ഞിട്ടുണ്ട്; മരിക്കും മുൻപ് എല്ലാം തുറന്നെഴുതും; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍

മോഹന്‍ലാല്‍ കാപട്യക്കാരന്‍..! പല തവണ അത് പറഞ്ഞിട്ടുണ്ട്; മരിക്കും മുൻപ് എല്ലാം തുറന്നെഴുതും; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുൻപ് എല്ലാം തുറന്നെഴുതുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. സരോജ് കുമാര്‍ എന്ന സിനിമ സംവിധായകന്‍ രാജീവ് നാഥില്‍ നിന്നുള്ള അനുഭവത്തില്‍ എഴുതിയതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓര്‍ത്തെടുത്ത ശ്രീനിവാസന്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് പരിഹസിച്ചു.

ഡോ. സരോജ്കുമാര്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം പ്രേംനസീറിനുണ്ടായിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിന് അതില്‍ താത്പര്യക്കുറവുണ്ടായിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രേംനസീര്‍ തന്റെ ആഗ്രഹം ശ്രീനിവാസനോട് പ്രകടിപ്പിച്ചത്. ഈ കാര്യം മോഹന്‍ലാല്‍ അറിഞ്ഞപ്പോള്‍ താത്പര്യമില്ലാത്ത പോലെ സംസാരിച്ചെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു. ചിത്രത്തിന്റെ കഥ താന്‍ ആലോചിച്ചെന്നും മോഹന്‍ലാലിന്റെ വിവാഹ നിശ്ചയ ദിവസം അഡ്വാന്‍സ് ചെക്ക് പ്രേംനസീര്‍ നല്‍കിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വരവേല്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു പ്രേംനസീറിന്റെ മരണം. ശ്രീനിവാസന്‍ അന്ന് പ്രേംനസീറിന് വേണ്ടി ആലോചിച്ച കഥയാണ് പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രമെന്നും ശ്രീനിവാസന്‍ പറഞ്ഞു.