play-sharp-fill
ശ്രീനാരായണ ഗുരുവിന്റെ പാദം തൊട്ട ഭൂമി ഇടിച്ച് നിരത്തി കുമരകം ശ്രീകുമാരമംഗലം ദേവസ്വം: ഇടിച്ചു നിരത്തി തകർന്നടിയ്ക്കാൻ ശ്രമിക്കുന്നത് ചരിത്രവും പാരമ്പര്യവും; പ്രതിഷേധതീപ്പന്തമായി കുമരകത്തെ ശ്രീനാരായണ വിശ്വാസികൾ

സ്വന്തം ലേഖകൻ

കുമരകം: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പുണ്യഭൂമിയായി മാറിയ ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ദേവസ്വം ഓഫിസ് പൊളിച്ച് നീക്കിയ ക്ഷേത്രം ഭാരവാഹികളുടെ തെറ്റായ നീക്കത്തിനെതിരെ പ്രതിഷേധവുമായി ശ്രീനാരായണ വിശ്വാസി സമൂഹം. ചരിത്രവും പാരമ്പര്യവും തച്ചുതകർത്താണ് ഇപ്പോൾ ശ്രീകുമാരമംഗലം ദേവസ്വം രംഗത്തിറങ്ങിയിരിക്കുന്നത്. 115 വർഷം മുൻപ് കുമരകത്ത് ശ്രീനാരായണ ഗുരുദേവൻ എത്തിയപ്പോൾ വിശ്രമിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസാണ് നവീകരണ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ദേവസ്വം അധികൃതർ ചേർന്ന് ഇപ്പോൾ ഇടിച്ച് നിരത്താനൊരുങ്ങുന്നത്.

സി.പി.എമ്മിന്റെ നേതാക്കൾ അടങ്ങുന്ന ദേവസ്വം ഭാരവാഹികൾക്കെതിരെ ഇതോടെ കടുത്ത പ്രതിഷേധവുമാണ് കുമരകത്തെ ശ്രീനാരാണ സമൂഹത്തിൽ നിന്നും ഇപ്പോൾ ഉയരുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ശ്രീകുമാരമംഗലം ക്ഷേത്രസംരക്ഷ സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. ക്ഷേത്രത്തിനു മുന്നിലെത്തിയ ഭക്തർ ഇവിടെ പ്രതിഷേധം പ്രകടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ഏതാണ്ട് മുന്നൂറോളം ആളുകൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. തിരുവോണനാളിൽ നിർമ്മാല്യം തൊഴുത ശേഷം ക്ഷേത്രത്തിന് ചുറ്റും ഉപവസിക്കുന്നതിനാണ് ഭക്തരുടെ നീക്കം. ഇത് കൂടാതെ ചതയദിനത്തിൽ വള്ളംകളിയുടെ ഭാഗമായി നടക്കുന്ന ജലഘോഷയാത്രയിൽ പൊളിച്ച ദേവസ്വം ഓഫിസിന്റെ മാതൃകയിൽ ഫ്‌ളോട്ട് തയ്യാറാക്കിയ ശേഷം പങ്കെടുക്കുകയും ചെയ്യും. ഇത്തരത്തിൽ വൻ സമരപരിപാടികൾക്കാണ് ഇപ്പോൾ ഭക്തർ ഒരുങ്ങുന്നത്.
കുമരകത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ശ്രീകുമാരമംഗലം ക്ഷേത്രവും ഇവിടുത്തെ ദേവസ്വം ഓഫിസും. ഈ ദേവസ്വം ഓഫിസിലാണ് ശ്രീനാരായണ ഗുരുദേവൻ 115 വർഷം മുൻപ് വന്നിരുന്നതും ഭക്തർക്ക് വിവിധ കാര്യങ്ങൾ ഉപദേശിച്ച് നൽകിയതും. അതുകൊണ്ടു തന്നെ ശ്രീനാരായണഗുരുദേവ ഭക്തർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് ശ്രീകുമാരമംഗലം ക്ഷേത്രവും ശ്രീനാരായണ ഗുരുദേവൻ വന്നിരുന്ന ദേവസ്വം ഓഫിസും. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഇപ്പോൾ ദേവസ്വം ഓഫിസ് പൊളിച്ചു നീക്കിയിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ വിശ്വാസികളുടെ ഇടയിൽ നിന്നും ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില സന്ദേശങ്ങൾ ഇങ്ങനെ –

ചരിത്രവും ചരിത്രത്തിന്റെ പ്രാധാന്യവും അറിയാത്തവർക്ക് ടഗന്ന ദേവസ്വത്തിന്റെ ആഫീസ് ഒരു പഴയ കെട്ടിടം മാത്രമാണ്
എന്നാൽ കുമരകത്തെ സംബസിച്ചിടത്തോളം അതു ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു തിരുശേഷിപ്പ് ആണ്.
ശ്രീ നാരായണ ഗുരു ജനിച്ചചെമ്പഴന്തിയിലെ വീടും
കുമാരനാശാന്റെ തോന്നക്കലെ വീടും കോടികൾ മുടക്കി പുനർനിർമ്മിക്കുവാൻ കഴിയുമായിരുന്നു.എന്നാൽ ചരിത്ര സ്മാരകമാക്കി അതേപടി നിലനിർത്തിയിരിക്കുന്ന പൊരുൾ നിങ്ങൾക്കു മനസ്സിലാകാതെ പോയി.
വിവരമില്ലായ്മ അലങ്കാരമാക്കുന്നവരിൽ നിന്നും വേറെ എന്തു പ്രതീക്ഷിക്കാനാണ്. നിങ്ങൾക്കു മുന്നിൽ ചരിത്രം ശിരസ്സു നമിക്കുന്നു.