
വിവാഹത്തിന് മുൻപ് പപ്പയെ കാണണം ; ആഗ്രഹിച്ചതുപോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോകുന്നതെന്ന് പറയണം ; താരപുത്രി ശ്രീലക്ഷ്മി
സ്വന്തം ലേഖകൻ
കൊച്ചി : അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാർ കഴിഞ്ഞ ദിവസം താൻ വിവാഹിതയാവാൻ പോവുകയാണെന്നുള്ള വിശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രണയവിവാഹമാണ് തങ്ങളുടേതെന്നും താരപുത്രി അറിയിച്ചിരുന്നു.
പ്രണയം വീട്ടിലറിഞ്ഞപ്പോൾ തുടക്കത്തിൽ എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വീട്ടുകാർ പിൻന്തുണയ്ക്കുകയായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് മുൻപ് പപ്പയെ കാണണം, നല്ലൊരു കുടുംബത്തിലേക്കാണ് പോകുന്നതെന്ന് പപ്പയോട് പറയണമെന്നും ശ്രീലക്ഷ്മി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് കൊച്ചിയിലെ വിവാഹത്തിൽ പങ്കെടുക്കുന്നത്. വിവാഹത്തിന് ശേഷം തിരുവനന്തപുരത്ത് വെച്ച് വിരുന്ന് നടത്തുമെന്നും ശ്രീലക്ഷ്മി പറയുന്നു. കൊച്ചിയിലെ സേക്രഡ് ഹാർട്ട് കോളേജിലായിരുന്നു ശ്രീലക്ഷ്മി പഠിച്ചത്. ആ സമയത്താണ് സൗകര്യത്തിനായി കൊച്ചിയിൽ വീടെടുത്ത് താമസിച്ചത്. അയൽവട്ടത്തായിരുന്നു ജിജിനും കുടുംബവും. അമ്മമാരാണ് ആദ്യം സുഹൃത്തുക്കളായി മാറിയത്. അമ്മയിൽ നിന്നുമാണ് താൻ ആദ്യമായി ശ്രീലക്ഷ്മിയെക്കുറിച്ച് കേട്ടതെന്ന് ജിജിൻ പറയുന്നു. അതിന് ശേഷമാണ് പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതിനെക്കുറിച്ച് ശ്രീലക്ഷ്മി ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ജിജിൻ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോൾ പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഇതോടെ ജിജിന് കൂടുതൽ ടെൻഷനാവുകയായിരുന്നു. ശ്രീയുമായുള്ള സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു അലട്ടിയത്. പ്രണയത്തിലായി മാറിയതോടെ അത് രഹസ്യമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. അഞ്ച് വർഷമാണ് പ്രണയം രഹസ്യമാക്കി കൊണ്ടുനടന്നത്.