play-sharp-fill
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ  തിരുവുത്സവത്തിന് ഫെബ്രുവരി 25 ന് കൊടിയേറും; മാർച്ച് നാലിന് ആറാട്ടോടുകൂടി സമാപനം; ക്ഷേത്ര പരിസരത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 25 ന് കൊടിയേറും; മാർച്ച് നാലിന് ആറാട്ടോടുകൂടി സമാപനം; ക്ഷേത്ര പരിസരത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

സ്വന്തം ലേഖിക

കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 118ആമത് തിരുവുത്സവത്തിന് ഫെബ്രുവരി 25 ന് കൊടിയേറും.

മാർച്ച് നാലിന് ആറാട്ടോടുകൂടി സമാപിക്കുന്നതാണ്. പ്രസ്തുത കാലയളവിൽ ക്ഷേത്ര പരിസരത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി കോട്ടയം ജില്ലാ കളക്ടർ ഡോക്ടർ പി കെ ജയശ്രീ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നടത്തിയ ഈ ക്ഷേത്രത്തിൽ എട്ടു ദിവസമാണ് ഉത്സവമുള്ളത്.

കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളകളും നാടകവും ഉൾപ്പെടെയുള്ള നിരവധികലാപരിപാടികളും ,വിവിധ ദിവസങ്ങളിലായി താലപ്പൊലി ഘോഷയാത്രകളും നടക്കുന്നതാണ്.

26 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ബഹുമാനപ്പെട്ട സംസ്ഥാന രജിസ്ട്രേഷൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം നമിത പ്രമോദ് പങ്കെടുക്കുന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

സുബ്രഹ്മണ്യ ഭഗവാനെ തങ്കരഥത്തിൽ എഴുന്നള്ളിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച
വലിയ ജനത്തിരക്ക് ഉണ്ടാകാൻ ഇടയുള്ളതായി ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടനും പ്രസിഡൻ്റ് എ കെ ജയപ്രകാശുംപറഞ്ഞു.