play-sharp-fill
മഴയും  വെയിലുമേറ്റ് ശ്രീജിത്തിന്റെ സമരത്തിന് മൂന്ന് വർഷം

മഴയും വെയിലുമേറ്റ് ശ്രീജിത്തിന്റെ സമരത്തിന് മൂന്ന് വർഷം


സ്വന്തം ലേഖകൻ

തിരുവനന്തപുരം: മഴയും വെയിലുമേറ്റ് മൂന്ന് വർഷമായി ശ്രീജിത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരത്തിലാണ്. അനുജൻ ശ്രീജീവിന്റെ ഘാതകരായ പൊലീസുകാരെ നിയമത്തിന് മുന്നിലെത്തിക്കാൻ ശ്രീജിത്ത് തുടങ്ങിയ സമരം അനന്തമായി നീളുകയാണ്. നിഷേധിക്കപ്പെട്ട നീതിയ്ക്കായി മരണം വരെ തെരുവിൽ കിടക്കുമെന്ന നിലപാടിലാണ് ശ്രീജിത്ത്. സമരം രണ്ടുവർഷത്തിലേറെ ആരാലും ശ്രദ്ധിക്കാതെപോയി. ഒടുവിൽ സോഷ്യൽ മീഡിയ കൂട്ടായ്മകൾ ഇടപെട്ടതോടെ സമരത്തിന് പുതിയ മുഖം കൈവന്നു. സർക്കാരിന് ഉണരേണ്ടിവന്നു. അങ്ങനെ ശ്രീജിത്തിന്റെ ഒന്നാമത്തെ ആവശ്യം അംഗീകരിച്ച് കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. എന്നിട്ടും പൊലീസുകാർക്കെതിരെ മാത്രം നടപടി ഉണ്ടായില്ല.