video
play-sharp-fill
ഫെയ്‌സ്ബുക്കിലൂടെ എന്തും പറയാമെന്ന ധാരണ ആർക്കും വേണ്ട …! പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ട യുവാവ് പൊലീസ് പിടിയിൽ

ഫെയ്‌സ്ബുക്കിലൂടെ എന്തും പറയാമെന്ന ധാരണ ആർക്കും വേണ്ട …! പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ട യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നടത്തുന്നവർക്കെതിരെ വർഗീയത പരത്തുന്ന തരത്തിലുള്ള വീഡിയോ ഇട്ട യുവാവ് പൊലീസ് പിടിയിൽ. വർഗീയത പരത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ട അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്ത്. യുവാവിന്റെ വീഡിയോയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് .

എന്നാൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

സമൂഹത്തിലെ സൗഹാർദ്ദവും സമാധാന അന്തരീക്ഷവും കാത്തുസൂക്ഷിക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടു നിൽക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അഭ്യ