play-sharp-fill
റോഡിൽ ആളുകൾ മരിച്ചാലും കുഴപ്പമില്ല; ഞങ്ങൾക്കും കിട്ടണം പണം..! മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന് പുല്ലുവില കൽപ്പിച്ച് ജില്ലാ ഭരണകൂടവും നഗരസഭയും; നഗരത്തിലെ റോഡുകൾ കയ്യേറി പട്ടാപ്പകൽ പോലും കച്ചവടം സജീവം

റോഡിൽ ആളുകൾ മരിച്ചാലും കുഴപ്പമില്ല; ഞങ്ങൾക്കും കിട്ടണം പണം..! മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന് പുല്ലുവില കൽപ്പിച്ച് ജില്ലാ ഭരണകൂടവും നഗരസഭയും; നഗരത്തിലെ റോഡുകൾ കയ്യേറി പട്ടാപ്പകൽ പോലും കച്ചവടം സജീവം

എസ്.ജനാർദനൻ

കോട്ടയം: റോഡിൽ ആളുകൾ മരിച്ചു വീണാലും കുഴപ്പമില്ല് നമുക്കും കിട്ടണം പണം. നഗരസഭയും ജില്ലാ ഭരണകൂടവും വഴിയോരക്കച്ചവടക്കാരിൽ നിന്നും പണം പിരിക്കുന്ന ഒരു സംഘം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് റോഡുകളിൽ കാൽനടക്കാരുടെ ജീവൻ തുലാസിലിട്ടാടുന്നു. നഗരത്തിലെയും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെയും റോഡുകളിലെ അനധികൃത കച്ചവടവും കയ്യേറ്റവും സംബന്ധിച്ച് തേർഡ് ഐ ന്യൂസ് വാർത്ത നല്കിയിരുന്നു,, ഈ വാർത്ത ശ്രദ്ധയിൽപെട്ട എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ടോജോ എം തോമസ്  കാൽനടയാത്രക്കാർക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ടന്ന് കാണിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു,, എന്നാൽ റിപ്പോർട്ട് ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടവും നഗരസഭയും അനങ്ങുന്നില്ല.


എം.സി റോഡിലും , ടിബി റോഡിലും കെ.കെ റോഡിലും മാർക്കറ്റിലും അടക്കം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അനധികൃത കയ്യേറ്റം സജീവമാണ്. ഇത്തരത്തിൽ കയ്യേറിയ സ്ഥലങ്ങളിൽ നിന്നും കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും, കാൽനട പോലും ദുരിതത്തിലാക്കുന്ന ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസ് കത്ത് നൽകിയിരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ജില്ലാ ഭരണകൂടം ഇതുവരെയും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നതാണ് വിരോധാഭാസം. 2020 ൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് ജില്ലാ ഭരണകൂടത്തിന് കത്തു നൽകിയത്. എന്നാൽ, ഇതുവരെയും ജില്ലാ കളക്ടർ അടക്കമുള്ളവർ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപമാണ് ഇപ്പോൾ നഗരസഭയും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത്. നഗരത്തിലെ ഫുട്പാത്തുകൾ പോലും കയ്യേറി കച്ചവടം ചെയ്യുന്ന മാഫിയ സംഘത്തിന് രാഷ്ട്രീയക്കാരുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും പിൻതുണയും സജീവമായുണ്ട്.