play-sharp-fill
പന്തളം കൊട്ടാരത്തിന്റെ വക അപ്പവും അരവണയും; മാപ്പ് പറഞ്ഞ് തടിയൂരി പന്തളം ശ്രീജിത്ത്

പന്തളം കൊട്ടാരത്തിന്റെ വക അപ്പവും അരവണയും; മാപ്പ് പറഞ്ഞ് തടിയൂരി പന്തളം ശ്രീജിത്ത്

സ്വന്തം ലേഖകൻ

പന്തളം: പന്തളം കൊട്ടാരം അയ്യപ്പ നിർവ്വാഹക സംഘം അരവണയും അപ്പവും നിർമ്മിച്ച് വിൽപ്പന നടത്തുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയ സംഭവത്തിൽ മാപ്പുപറഞ്ഞ് പന്തളം ശ്രീജിത്ത്. അരവണയും അപ്പവും നൽകുന്നത് കൊട്ടാരം നിർവ്വാഹക സമിതിയാണെന്ന് പറഞ്ഞതിൽ ഖേദിക്കുന്നുവെന്നും അവരോട് മാപ്പ് പറയുന്നുവെന്നും പന്തളം ശ്രീജിത്ത് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ശബരിമല ദർശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർക്കായി പന്തളം കൊട്ടാരം അപ്പം അരവണ എന്നിവ നിർമ്മിച്ചു വിൽക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പന്തളം ശ്രീജിത്ത് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ അപ്പവും അരവണയും വിതരണം ചെയ്യുന്നില്ലെന്ന് കൊട്ടാരം നിർവാഹക സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. തങ്ങളുടെ പേരിൽ ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും നിർവാഹക സംഘം പറഞ്ഞു. ഇതോടെയാണ് പന്തളം ശ്രീജിത്ത് വിശദീകരണവുമായി രംഗത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരം നിർവാഹക സമിതി എന്നത് തെറ്റായി പോസ്റ്റിൽ ചേർത്തതാണെന്നും ആ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്തിരുന്നെന്നും ശ്രീജിത്ത് പറയുന്നു. കൊട്ടാരത്തിൽ അരവണയും അപ്പവും ലഭ്യമാണ് എന്നത് സത്യമാണ്. പന്തളത്ത് എത്തുന്നവർ ഇവിടെ വന്ന് അപ്പം വാങ്ങണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കൊട്ടാരത്തിലുള്ളവർക്ക് അതൊരു സഹായമാകുമെന്നും ശ്രീജിത്ത് പറഞ്ഞു.

മണ്ഡലകാലത്ത് മിതമായ വിലയ്ക്ക് പണ്ട് മുതൽക്കുതന്നെ കടുംപായസം പന്തളം കൊട്ടാരത്തിലും തേവാരപ്പുരയിൽ എത്തുന്നവർക്ക് വാങ്ങാവുന്നതാണ്. ഈ ബോട്ടിലിൽ പന്തളം രാജാവിന്റെയും മണികണ്ഠന്റെയും ചിത്രവും ഉണ്ട്. ഈ ബോട്ടിലിന്റെ ചിത്രവും പങ്കുവച്ചായിരുന്നു പ്രചാരണം. കടുംപായസവിതരണത്തെ അരവണയോട് ഉപമിച്ച് പ്രചാരം നൽകുന്നതിന് പിന്നിൽ ദേവസ്വം ബോർഡിന്റെ വരുമാനം കുറയ്ക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്.