video
play-sharp-fill

കളിക്കുന്നതിനിടെ ബോക്‌സിങ്ങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സംഭവം ഇരവിമംഗലത്ത്

കളിക്കുന്നതിനിടെ ബോക്‌സിങ്ങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സംഭവം ഇരവിമംഗലത്ത്

Spread the love

സ്വന്തം ലേഖകൻ

ഇരവിമംഗലം : ബോക്‌സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം.

കീരാലൂർ സൽസബീൽ ഗ്രീൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ ഹരികുമാറിന്റെ മകനുമായ ശ്രീദേവൻ (15) ആണ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ അവധിയെ തുടർന്ന് ഇരവിമംഗലത്തെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് അപകടം. വീടിന്റെ മുകൾ നിലയിൽ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചുകൊണ്ടിരിക്കെ കഴുത്തിൽ കയർ കുരുങ്ങിയാണ് അപകടം സംഭവിച്ചത്.

അമ്മയുടെ മാതാപിതാക്കൾ മാത്രമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടവിവരം വൈകിയാണ് അറിഞ്ഞത്. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

എംജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനാണ് ഹരികുമാർ. അമ്മ ഷിമി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയാണ്. ശ്രീദേവന്റെ സംസ്‌കാരം പിന്നീട്.