തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് എസ്‌എൻഡിപി യൂണിയൻ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടില്‍ നിന്ന് കണ്ടെത്തി പുറത്തെടുത്തത്.

video
play-sharp-fill

ഉള്ളൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയുലുണ്ടായിരുന്ന പ്രതിമയാണ് തോട്ടില്‍ കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹപ്രതിമ സ്ഥാപിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമയാണ് തോട്ടില്‍ നിന്ന് കണ്ടെത്തിയത്. ആരാണ് പ്രതിമ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വെെസ് പ്രസിഡന്റ് ചേന്തി അനില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group