എസ്.ആർ മെഡിക്കൽ കോളേജിനെതിരെ ജപ്തി നോട്ടീസ്

എസ്.ആർ മെഡിക്കൽ കോളേജിനെതിരെ ജപ്തി നോട്ടീസ്

 

സ്വന്തം ലേഖിക

തിരുവനന്തപുരം : വർക്കല എസ് ആർ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിനെതിരെ ജപ്തി നോട്ടീസ്. വാടകയ്ക്ക് രോഗികളെ ഇറക്കിയതിലൂടെ വിവാദത്തിലായതിനെ തുടർന്ന് സൌത്ത് ഇന്ത്യൻ ബാങ്കാണ് ജപ്തി നോട്ടീസ് അയച്ചത്. കോളജ് കെട്ടിടത്തിലും കേശവദാസപുരത്തെ സ്ഥലത്തും നോട്ടീസ് പതിച്ചു.

122 കോടി രൂപ വായ്പാ കുടശ്ശിക ആയതിനെ തുടർന്നാണ് നടപടി. കോളജിന്റെ പേരിലുള്ള കേശവദാസപുരത്തെ സ്ഥലം ബാങ്ക് ഏറ്റെടുത്തു. കോളജിലും നോട്ടീസ് പതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ അടിസ്ഥാന സൌകര്യങ്ങളൊരുക്കാതെ വിദ്യാർത്ഥികളെ കബളിപ്പിച്ച സംഭവം നേരത്തെ പുറത്ത് വന്നിരുന്നു. എസ്.ആർ മെഡിക്കൽ കോളജിലെ ക്രമക്കേടുകളും അപര്യാപ്തതകളും മെഡിക്കൽ കൌൺസിൽ സ്ഥിരീകരിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ ആരോഗ്യസർവകലാശാലയും തീരുമാനിച്ചു. വിജിലൻസ് അന്വേഷണത്തിലും ക്രമക്കേട് വ്യക്തമായിട്ടുണ്ട്.