സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം : പൗരന്മാരുടെ സ്വകാര്യതയെ മാനിക്കുമെന്ന് കേന്ദ്രം ; എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്

സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം : പൗരന്മാരുടെ സ്വകാര്യതയെ മാനിക്കുമെന്ന് കേന്ദ്രം ; എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്

 

സ്വന്തം ലേഖകൻ

ദില്ലി: സാമുഹ്യമാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്. സമൂഹ മധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധപ്പെട്ട ഹർജിയടക്കം വിവിധ കോടതികളിൽ പരിഗണിക്കുന്ന എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്ിംകോടതി അംഗീകരിച്ചു.

പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കി.സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാർഗ്ഗരേഖ ആരുടേയും സ്വകാര്യതയെ തടസ്സപ്പെടുത്തുന്നതാകില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ദേശീയസുരക്ഷയും ദേശീയ താല്പര്യവും കൂടി പരിഗണിച്ചായിരിക്കണം സ്വകാര്യത എന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ കേന്ദ്രം മാർഗ്ഗരേഖ കൊണ്ടുവരണമെന്ന് നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.ജനുവരി ആദ്യവാരത്തോടെ മാർഗരേഖ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.