
സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി ; കോടതി റദ്ദ് ചെയ്തു
സ്വന്തം ലേഖിക
വയനാട്: ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരസ്യമായി രംഗത്ത് വന്ന സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി കോടതി താൽകാലികമായി റദ്ദ് ചെയ്തു.മാനന്തവാടി മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്.
ജസ്റ്റിസ് ഫോർ ലൂസി’ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നറിയിപ്പുകൾ നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റർ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്. ഇതിന് എതിരെ സിസ്റ്റർ ലൂസി വത്തിക്കാനടക്കം അപ്പീൽ നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ജസ്റ്റിസ് ഫോർ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.
Third Eye News Live
0
Tags :